ഫിലിം ആൻഡ് കൾച്ചറൽ പ്രൊമോഷൻ സൊസൈറ്റിയുടെ ‘മഴവിൽ. വാർഷികാഘോഷം നടന്നു

കോഴിക്കോട്: ഫിലിം ആൻഡ് കൾച്ചറൽ പ്രൊമോഷൻ സൊസൈറ്റിയുടെ ‘മഴവിൽ’ വാർഷികാഘോഷം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പരിപാടി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കലാസാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന യുവജനങ്ങൾക്ക് നല്ല രീതിയിലുള്ള പ്രോത്സാഹനം നൽകാൻ സമൂഹം തയ്യാറാവണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തിത്വങ്ങളെ ആദരിച്ചു. മുൻ മന്ത്രി
അഹമ്മദ് ദേവർകോവിൽ എം.എൽ.എ മുഖ്യാതിഥിതിയായി.
.

.
എം ശ്യാമളകുമാരിയുടെ ‘നിന്നെയോർക്കുമ്പോൾ’ എന്ന കവിതാ സമാഹാരം മുൻ മന്ത്രിയും എം എൽ എ യുമായ അഹമ്മദ് ദേവർകോവിൽ ലോക കേരളസഭാoഗം പി കെ കബീർ സലാലക്കു നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു. പി കെ കബീർ സലാല അധ്യക്ഷനായ പരിപാടിയിൽ പല വിശിഷ്ട വ്യക്തികളും പങ്കെടുത്തു. ശ്യാമളകുമാരി മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിലുള്ള നേറ്റീവ് എ യൂ പി സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപികയാണ്. ടീച്ചറുടെ കവിതാ സമാഹാരത്തിനു പ്രശസ്ത സാഹിത്യകാരനായ കാവാലം മാധവൻകുട്ടിയാണ് അവതാരിക എഴുതിയത്. സെക്രട്ടറി സുമ അജിത് സ്വാഗതം പറഞ്ഞു.
.

.
റിട്ട. ജഡ്ജ് കെ കൃഷ്ണൻകുട്ടി, മുതിർന്ന പത്രപ്രവർത്തകൻ എം പി പത്മനാഭൻ, JAY ട്രേഡേഴ്‌സ് ഗ്രൂപ്പിന്റെ അക്കൗണ്ട്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ ഹെഡ് കെ കെ അജിത്കുമാർ, കെ ടി ഗോപാലൻ, പി അനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. JAY ട്രേഡേഴ്‌സ് ഗ്രൂപ്പ് എം ഡി ജയദീപ്കെ കെ സമ്മാനദാനം നിർവഹിച്ചു. രമ പാറോൽ നന്ദി പറഞ്ഞു. തുടർന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെയും മറ്റു കലാകാരന്മാരുടെയും പരിപാടികൾനിറഞ്ഞ സദസ്സിൽ അരങ്ങേറി.
