KOYILANDY DIARY.COM

The Perfect News Portal

‘തലമുറകളെ പ്രചോദിപ്പിച്ച പോരാട്ടവീര്യം’; വിഎസിന്‍റെ ഓർമ്മകൾക്ക് മുന്നിൽ ആദരമർപ്പിച്ച് നിയമസഭ

പ്രിയ നേതാവ് വിഎസ് അച്യുതാനന്ദന്‍റെ ഓർമ്മകൾക്ക് മുന്നിൽ ആദരമർപ്പിച്ച് കേരള നിയമസഭ. വിഎസ് അച്യുതാനന്ദൻറെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ കാലാനുവർത്തിയായി നിലനിൽക്കുന്നു. സഹനത്തിന്‍റെയും യാതനയുടെയും അതിജീവനത്തിന്‍റെയും നിരവധി ഏടുകളിലൂടെയുള്ള യാത്രയായിരുന്നു വിഎസിന്‍റെ ജീവിതമെന്നും മുഖ്യമന്ത്രി സ്മരിച്ചു. പുതുതലമുറയ്ക്കും നിയമസഭാ സാമാജികർക്കും മാതൃകയാണ് വിഎസെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ സ്നേഹിച്ച നേതാവായിരുന്നു വിഎസ് അച്യുതാനന്ദനെന്ന് സ്പീക്കർ എ എൻ ഷംസീർ ആദരമർപ്പിച്ച് സംസാരിക്കവേ സ്മരിച്ചു. കേരളത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നികത്താൻ ആവാത്ത നഷ്ടമാണ് വി എസിന്‍റെ വിടവാങ്ങലെന്നും അദ്ദേഹം പറഞ്ഞു. സമരമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. രാഷ്ട്രീയ വിദ്യാർത്ഥികളായ നമുക്ക് പാഠങ്ങൾ പകർന്ന് തന്ന നേതാവായിരുന്നു വി എസ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുസ്മരിച്ചു.

Share news