KOYILANDY DIARY.COM

The Perfect News Portal

ഫിഫ അപ്രൂവൽ വൈകും: നവംബറിൽ മെസിയും ടീമും എത്തില്ല; കളി അടുത്ത വിൻഡോയിലേക്ക് മാറ്റിയതായി സ്പോൺസർ

.

ഫിഫ അപ്രൂവൽ ലഭിക്കാത്തതിനാൽ, മെസിയും ടീമും നവംബറിൽ കേരളത്തിൽ എത്തില്ല. അപ്രൂവൽ ലഭിച്ചാൽ മത്സരം പിന്നീട് നടക്കും. കളി അടുത്ത വിൻഡോയിലേയ്ക്ക് മാറ്റിയതായി സ്പോൺസർ അറിയിച്ചു. അംഗോളയിൽ മാത്രമാണ് നവംബറിൽ അർജന്റീന കളിക്കുകയെന്ന് അവരുടെ ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.

 

“ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റി വെയ്ക്കാൻ എ എഫ് എയുമായുള്ള ചർച്ചയിൽ ധാരണ. കേരളത്തിൽ കളിക്കുന്നത് അടുത്ത വിൻഡോയിൽ. പ്രഖ്യാപനം ഉടൻ” – സ്പോൺസർ ആന്‍റോ അഗസ്റ്റിൻ ഫേസ്ബുക്കിൽ കുറിച്ചു.

Advertisements
Share news