KOYILANDY DIARY.COM

The Perfect News Portal

അടിച്ച് ഫിറ്റായി റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങി. രക്ഷപ്പെട്ടത് ലോക്കോ പൈലറ്റിൻ്റെ ഇടപെടലോടെ

അടിച്ച് ഫിറ്റായി റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങി. രക്ഷപ്പെട്ടത് ലോക്കോ പൈലറ്റിൻ്റെ ഇടപെടലോടെ. കൊല്ലം എഴുകോണിൽ മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ യുവാവിനെ മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ ഇടപെടലോടെയാണ് രക്ഷപ്പെടുത്തിയത്.

അച്ചൻകോവിൽ ചെമ്പനരുവി നിരവിൽ പുത്തൻ വീട്ടിൽ റെജിയാണ് മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയത്. എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപം ശനിയാഴ്ച്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. കൊല്ലത്ത് നിന്നും പുനലൂരിലേക്കുള്ള മേമു ചീരാങ്കാവ് ഇ. എസ്. ഐ. ആശുപത്രിക്ക് സമീപം എത്തിയപ്പോൾ ഒരാൾ ട്രാക്കിൽ തലവെച്ചു കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു.

വേഗത കുറവായിരുന്നതിനാൽ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റും യാത്രക്കാരും ചേർന്ന് യുവാവിനെ ട്രാക്കിൽ നിന്നും പിടിച്ചുമാറ്റി. ഇയാളെ പിന്നീട് എഴുകോൺ പൊലീസിൽ ഏൽപ്പിച്ചു.

Advertisements
Share news