വിൽപ്പനക്കായി സുക്ഷിച്ച വിദേശ മദ്യവുമായി ഫറോക്ക് സ്വദേശി പിടിയിൽ

കോഴിക്കോട്: അനധികൃത വിൽപ്പനക്കായി സുക്ഷിച്ച വിദേശ മദ്യവുമായി ഫറോക്ക് സ്വദേശി പിടിയിൽ. ഫറോക്ക് പെരുമഖം സ്വദേശി ചിറക്കൽ വീട്ടിൽ സുധീഷ് കുമാർ (50) ആണ് പിടിയിലായത്. ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധിയിലെ പെരുമഖം വെച്ച് വിദേശമദ്യം വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 5.5 വിദേശ മദ്യവുമായി ഇയാൾ പിടിയിലായത്. ഫറോക്ക് പോലീസ് സ്റ്റേഷൻ SI അനൂപും സംഘവും ചേർന്നാണ് പിടികൂടിയത്.
