കർഷകസംഘം ചേമഞ്ചേരി മേഖലാ സമ്മേളനം

ചേമഞ്ചേരി: കർഷകസംഘം ചേമഞ്ചേരി മേഖലാ സമ്മേളനം കാഞ്ഞിലശ്ശേരി നായനാർ ഓഡിറ്റോറിയത്തിൽ അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര കമ്മിററി അംഗം പി. വിശ്വൻ ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണൻ രുഗ്മ പതാക ഉയർത്തി. യു. സന്തോഷ് കുമാർ അധ്യക്ഷതവഹിച്ചു.
.

.
ഇ. അനിൽകുമാർ, സതി കിഴക്കയിൽ, അശോകൻ മണാട്ട്, ശാന്ത കളമുള്ളകണ്ടി, ഇന്ദിരാ ബാബു, കെ.രവീന്ദ്രൻ, കെ. ശ്രീനിവാസൻ സംസാരിച്ചു. എൻ.പി.ഷൈജു സ്വാഗതവും ശശി അമ്പാടി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി യു.സന്തോഷ് കുമാർ (പ്രസിഡൻ്റ്), കെ.രവിത്ത് (സെക്രട്ടറി), എൻ.പി. ഷൈജു (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
