KOYILANDY DIARY.COM

The Perfect News Portal

ശബരിമലയുടെ പേരിലെ കള്ളപ്രചാരണങ്ങൾ പൊതുജന മധ്യത്തിൽ പൊളിയുകയാണ്; എം വി ഗോവിന്ദൻ

പാലക്കാട്‌: ശബരിമലയുടെ പേരിലെ കള്ളപ്രചാരണങ്ങൾ പൊതുജന മധ്യത്തിൽ പൊളിയുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പാലക്കാട്‌ മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസും ബിജെപിയും ആർഎസ്‌എസും ചേർന്നാണ്‌ കള്ളപ്രചാരണം നടത്തുന്നത്‌. വിശ്വാസികളുടെ പ്രധാന കേന്ദ്രമാണ്‌ ശബരിമല.

ഇതിന്റെ പേരിൽ രാഷ്‌ട്രീയ മുതലെടുപ്പ്‌ പാടില്ല. ജനങ്ങളും അതാണ്‌ ആഗ്രഹിക്കുന്നത്‌. ശബരിമല രാഷ്‌ട്രീയ വിഷയമാക്കരുത്‌. ബിജെപിയുടെ ഹിന്ദുത്വ പ്രചാരണത്തിന്‌ ആക്കംകൂട്ടുന്ന പണിയാണ്‌ കോൺഗ്രസ്‌ നടത്തുന്നത്‌. സർക്കാർ വിരുദ്ധ ആശയങ്ങളുണ്ടാക്കാൻ മാധ്യമങ്ങൾ നടത്തിയ ഹീനമായ ശ്രമങ്ങളിൽ ഒന്നാണ്‌ കരയുന്ന കുട്ടി. ഇത്‌ ശുദ്ധ അസംബന്ധമായിരുന്നുവെന്ന്‌ പിന്നീട്‌ വ്യക്തമായെന്നും-  അദ്ദേഹം പറഞ്ഞു.

Share news