നെല്ല്യാടി പുഴയോരത്ത് പോലീസ് നടത്തിയ റെയ്ഡിൽ വ്യാജ വാറ്റ് പിടികൂടി

കൊയിലാണ്ടി: നെല്ല്യാടി പുഴയോരത്ത് കൊയിലാണ്ടി പോലീസ് നടത്തിയ പരിശോധനയിൽ 300 ലിറ്റർ വ്യാജ വാറ്റ് പിടികൂടി നശിപ്പിച്ചു. വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. വ്യാജ വാറ്റ് നിർമ്മിച്ചവരെ കണ്ടെത്താനായുള്ള അന്വേഷണം ആരംഭിച്ചു.
.

.
കൊയിലാണ്ടി എസ് ഐ പ്രദീപൻ, എഎസ്ഐ ബിജുവാണിയംകുളം, സിപിഒ കരീം, അജിത്ത്, ഡാൻസ് അംഗങ്ങളായ ശോഭിത്ത്, ശ്യാംജിത്ത് എന്നിവരാണ് റെയ്ഡിന് നേൃത്വം നൽകിയത്. ഓണത്തിന് വ്യാജ മദ്യം വിതരണം ചെയ്യാനായുള്ള തയ്യാറെടുപ്പിനിടെയാണ് പോലീസിൻ്റെ റെയ്ഡ് നടന്നത്.
.

