കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തി
 
        കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിനാണ് ഭീഷണി. ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് സംഭവം. യാത്രക്കാർ കയറുന്ന സമയത്താണ് വിമാനത്തിനകത്ത് നിന്ന് ബോംബ് ഭീഷണി അടങ്ങിയ ഒരു കുറിപ്പ് കണ്ടെത്തുന്നത്.

തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കുകയും ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ളവർ പരിശോധന നടത്തുകയും ചെയ്തു. എന്നാൽ യാതൊന്നും കണ്ടെത്താനായില്ല. പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ യാത്രക്കാരുമായി വിമാനം പുറപ്പെടുവെന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചു.



 
                        

 
                 
                