പെരുമാൾപുരത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 30 കുപ്പി ഇന്ത്യൻ നിർമ്മിത മദ്യം പിടികൂടി

കൊയിലാണ്ടി: നന്തി പെരുമാൾപുരത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 30 കുപ്പി ഇന്ത്യൻ നിർമ്മിത മദ്യം പിടികൂടി. ഒരാൾ കസ്റ്റഡിയിൽ. തിക്കോടി പെരുമാൾപുരം, പടിഞ്ഞാറെ തെരുവത്ത് താഴെ വീട്ടിൽ ദാമോദരൻ്റെ മകൻ ഷൈജൻ (52) ആണ് അറസ്റ്റിലായത്.

കൊയിലാണ്ടി റേഞ്ചിലെ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്കും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. 30 കുപ്പികളിലായി 15 ലിറ്റർ മദ്യമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. അനധികൃതമായി മദ്യം സൂക്ഷിച്ചതിന് ഇയാൾക്കെതിരെ ഒരു അബ്കാരി നിയമപ്രകാരം കേസെടുത്തു,

കോടതിയിൽ ഹാജരാക്കിയ പ്രതിയെ പയ്യോളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു, എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ്. ശ്രീജിത്ത് സി കെ, ഷംസുദീൻ ടി. വനിത സി ഇ ഒ രേഷ്മ, ആർ, സി ഇ ഒ ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ ഉണ്ടായിരുന്നു.

