തിക്കോടി പാലൂര് സ്വദേശിയെ 26 ലിറ്റർ മദ്യവുമായി എക്സൈസ് സംഘം പിടികൂടി

കൊയിലാണ്ടി: തിക്കോടി പാലൂര് സ്വദേശിയെ 26 ലിറ്റർ മദ്യവുമായി എക്സൈസ് സംഘം പിടികൂടി. കൊയിലാണ്ടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്ത് പി.ആറും പാർട്ടിയും നടത്തിയ പരിശോധനയിലാണ് തിക്കോടി പാലൂർ ദേശത്ത് തെക്കെ കിയാറ്റിക്കുന്നി വീട്ടിൽ നാരായണൻ മകൻ റിനീഷ് (45) നെ അറസ്റ്റ് ചെയ്തത്. പുതുശ്ശേരി സംസ്ഥാനത്ത് മാത്രം വില്പനാനുമതിയുള്ള ഇന്ത്യൻ നിർമ്മിത വിദേശമദ്യം (26 ലിറ്റർ) വും KL-56-y – 2593 നമ്പർ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

പ്രതിയെ പയ്യോളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ചെയ്തു, അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ശ്രീജിത്ത്, രാഗേഷ് ബാബു, സി ഇ ഒ വിവേക് കെ എം, വിജിനീഷ്, വനിത സി ഇ ദീപ്തി, ഡ്രൈവർ സന്തോഷ്‌കുമാർ കെ എന്നിവർ സംഘച്ചിൽ ഉണ്ടായിരുന്നു

