KOYILANDY DIARY.COM

The Perfect News Portal

ജർമ്മനിയിൽ നിന്ന് കൊറിയർ വഴി MDMA കടത്ത്; പ്രതിയെ പിടികൂടി എക്സൈസ്

കൊച്ചിയിൽ കൊറിയർ വഴി MDMA കടത്ത്. ജർമ്മനിയിൽ നിന്ന് എത്തിച്ച 17 ഗ്രാം MDMA എക്സൈസ് പിടികൂടി. കോഴിക്കോട് സ്വദേശി മിർസാബാണ് പിടിയിലായത്. ഇയാളുടെ കടവന്ത്രയിലുള്ള വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നാണ് MDMA കണ്ടെത്തിയത്. നിസാമെന്ന വ്യാജ പേരിലാണ് ഇയാൾ MDMA ഓർഡർ ചെയ്തിരുന്നതെന്നാണ് അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. ചില ഓൺലൈൻ സൈറ്റുകളും ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിയെ ഉടൻ തന്നെ റിമാൻഡ് ചെയ്യാനുള്ള നടപടിയിലേക്ക് കടക്കും.

Share news