കൊയിലാണ്ടി നഗരസഭ എക്സവേറ്റർ ഫ്ലാഗ് ഓഫ് ചെയ്തു

കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്കായി വാങ്ങിയ എക്സവേറ്ററിൻ്റെ (JCB) ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് നിർവ്വഹിച്ചു. നഗരസഞ്ചയ നിധിയിൽ നിന്നും 11 ലക്ഷം രൂപയും നഗരസഭ പദ്ധതി വിഹിതമായി 15 ലക്ഷം രൂപയും അടക്കം 26 ലക്ഷം രൂപചെലവഴിച്ചാണ് എക്സവേറ്റർ വാങ്ങിയത്.
.

.
ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ‘ കെ.എ. ഇന്ദിര, ഇ.കെ. അജിത്ത്, പ്രജില. സി. നിജില പറവക്കൊടി സെക്രട്ടറി ഇന്ദു എസ് ശങ്കരി KAS, കൗൺസിലർമാരായ വത്സരാജ് കേളോത്ത്, വി പി ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, എ ലളിത. , ആർ.കെ. കുമാരൻ, സുമതി കെ എം.,സുധ സി , വി.കെ. സുധാകരൻ സതീഷ്കുമാർ (ക്ലീൻസിറ്റി മാനേജർ), ഇന്ദുലേഖ JHI മാരായ ഷൈനി, സീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
