എക്സ് സർവ്വീസ്മെൻ വെൽഫെയർ അസോസിയേഷൻ കാർഗിൽ വിജയ് ദിനം ആഘോഷിക്കും

കൊയിലാണ്ടി: കാർഗിൽ വിജയ് ദിവസ് സിൽവർ ജൂബിലി ആഘോഷം വെള്ളിയാഴ്ച കൊയിലാണ്ടി ടൗൺഹാളിൽവെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എം.എൽ.എ കാനത്തിൽ ജമീല പരിപാടി ഉദ്ഘാടനം ചെയ്യും. വീരമൃത്യുവരിച്ചവരുടെ കുടുംബാഗങ്ങളേയും യുദ്ധത്തിൽ പങ്കെടുത്തവരേയും നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ആദരിക്കും

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പ്രസിഡണ്ട് പി.വി വേണുഗോപാൽ അദ്ധ്യക്ഷതവഹിക്കും. മുഖ്യാതിഥിയായി ബ്രിഗേഡിയർ ഡി.കെ. പത്ര (കമാൻ്റൻ്റ് ഓഫ് എൻ.സി.സി), കേണൽ ശ്രീജിത്ത് വാര്യർ (SM, Dy Commander) SHO കൊയിലാണ്ടി, അഡ്വ. കെ. പ്രവീൺകുമാർ.

മാതൃരാജ്യത്തിന് വേണ്ടി സ്വന്തം കുടുംബത്തെയും, ബന്ധുക്കളെയും ത്യജിച്ച ധീരയോദ്ധാക്കളുടെ ഓർമ്മ കൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കാനും, വരും തലമുറക്ക് രാജ്യസേവനം എന്തെന്ന് അറിയിക്കുവാനും വേണ്ടി കൊയിലാണ്ടി എക്സ് സർവ്വീസ് മെൻ വെൽഫയർ അസോസി യേഷൻ നടത്തുന്ന കാർഗിൽ വിജയദിവസത്തിൽ പങ്കാളികളാവാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

