KOYILANDY DIARY.COM

The Perfect News Portal

യൂറോ 2025 വനിതാ ചാമ്പ്യൻഷിപ്പ്: പെനാൽറ്റി ഷൂട്ടൗട്ടിൽ സ്വീഡനെ മറകടന്ന് ഇം​ഗ്ലണ്ട് സെമിഫൈനലിൽ

യൂറോ 2025 വനിതാ ചാമ്പ്യൻഷിപ്പിൽ സ്വീഡനെ തകർത്ത് സെമിഫൈനലിൽ പ്രവേശിച്ച് ഇംഗ്ലണ്ട്. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് മത്സരത്തിൽ രണ്ട് ​ഗോളിന് പിന്നിൽ നിന്ന ശേഷമാണ് സമനില പിടിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും 2-2 എന്ന നിലയിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ആദ്യ പകുതിയിൽ തന്നെ സ്വീഡൻ കൊസോവെയർ അസ്‌ലാനിയുടെയും സ്റ്റിന ബ്ലാക്ക്‌സ്റ്റീനിയസിന്റെയും ​ഗോളുകളുടെ പിൻബലത്തിൽ 2-0ത്തിന് മുമ്പിലെത്തി. അസ്‌ലാനിയുടെ 50-ാമത്തെ അന്താരാഷ്ട്ര ​ഗോളായിരുന്നു. എന്നാൽ തോൽവി മുന്നിൽ കണ്ട ഇംഗ്ലണ്ടിന് 79-ാം മിനിറ്റിൽ ​ലൂസി ബ്രോൺസ് ജീവശ്വാസം നൽകി.

 

 

മിഷേൽ അഗ്‌യെമാങ് ​ഇ​ഗ്ലംണ്ടിനായി മിനിറ്റുകൾക്കുള്ളിൽ ഒരു ​ഗോൾ കൂടി നേടിയതോടെ മത്സരം സമനിലയിലെത്തി. അധിക സമയത്ത് ഇരു ടീമുകൾക്കും വല കുലുക്കാൻ സാധിക്കാഞ്ഞതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. സെമിഫൈനലിൽ ഇറ്റലിയാണ് ഇം​ഗ്ലണ്ടിന്റെ എതിരാളി. 1997 ന് ശേഷം ആദ്യമായാണ് യൂറോ സെമിഫൈനൽ കളിക്കാൻ ഇറ്റലി എത്തുന്നത്.

Advertisements
Share news