മൂടാടി ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു

മൂടാടി ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ വീമംഗലം യു.പി. സ്കൂളിൽ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദാഘാടനം നടത്തി. വൈസ് പ്രസിഡൻ്റ് ഷിജപട്ടേരി സീഡ് ക്ളബ് സിഗ്നേച്ചർ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.പി. അഖില തൈ വിതരണം നടത്തി. പപ്പൻ മൂടാടി അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഭാസ്കരൻ – എച്ച്.എം മനോജ് കുമാർ, അരവിന്ദൻ എന്നിവർ സംസാരി ച്ചു. കൃഷി ഓഫീസർ ഫൗസിയ ഷഹീർ സ്വാഗതം പറഞ്ഞു.

