ഭിന്നശേഷി സൗഹൃദമായി പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി: ഭിന്നശേഷി സൗഹൃദമായി പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. പൊയിൽക്കാവ് ഹയർസെക്കന്ററി സ്കൂൾ പരിസ്ഥിതി ദിനാഘോഷം വിദ്യാലയത്തിലെ ആരണ്യകം പരിസ്ഥിതി ക്ലബ്, പർണം സീഡ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളെ പങ്കാളികളാക്കി സ്മൃതി വൃക്ഷം നട്ടു കൊണ്ട് റിട്ടയേർഡ് അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ഉണ്ണിഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഭിന്നശേഷിക്കാരെ ഉൾച്ചേർത്തു കൊണ്ട് open Canvas, ചിത്രരചന, ക്വിസ് മത്സരം, പ്രസംഗമത്സരം പരിസ്ഥിതി കവിതകളുടെ ചർച്ച തുടങ്ങിയവ സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ സീമഭായ്, സീഡ് കൺവീനർ അർജുൻ മാസ്റ്റർ എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു. ക്ലബ് കൺവീനർ നക്ഷത്ര സ്റ്റുഡൻ്റ് റപ്രസൻ്റേറ്റീവ് നിവേദിത, ഗായത്രി എന്നിവർ സന്നിഹിതരായി.
