നമ്പ്രത്ത്കര യു.പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു

കൊയിലാണ്ടി: കീഴരിയൂർ കൃഷിഭവന്റെയും നമ്പ്രത്തുകര യു.പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പരിസരത്ത് ഫലവൃക്ഷതൈകളുടെ നടീൽ നടന്നു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എം സുനിൽ അധ്യക്ഷനായി,

കീഴരിയൂർ കൃഷി ഓഫീസർ അശ്വതി ഹർഷൻ ആശംസ അറിയിച്ചു സംസാരിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും പരിപാടിയുടെ ഭാഗമായി വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഇതോടൊപ്പം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചിത്രരചന മത്സരവും പോസ്റ്റർ രചന മത്സരവും നടന്നു.

പ്രധാനാധ്യാപിക സുഗന്ധി ടി.പി സ്വാഗതം പറഞ്ഞു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ വി വിവേക്, അസിസ്റ്റന്റ് കൃഷിവകുപ്പ് ഓഫീസർ ആതിര, അധ്യാപകരായ ജി എസ് ഗോപീഷ്, അർജുൻ എൻ വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
