പുത്തഞ്ചേരി സ്കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു

ഉള്ളിയേരി: ഗ്രാമീണ ചാരുത പാട്ടിലേക്ക് ചാലിച്ച ഗിരീഷ് പുത്തഞ്ചേരി ആദ്യാക്ഷരം കുറിച്ച പുത്തഞ്ചേരി ജി.എൽ പി സ്കൂളിൽ പരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. ഗ്രാമത്തിലെ എല്ലാ വീടുകളിലും പപ്പായ വെച്ചുപിടിപ്പിക്കുന്ന പദ്ധതി പി.ടി എ പ്രസിഡണ്ട് നിധീഷ് കൂട്ടാക്കൂൽ തൈകൾ വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഗണേശ് കക്കഞ്ചേരി പരിസ്ഥിതി ദിന സന്ദേശം നൽകി.

.
പി.ആർ സ്മിജ, സിനി പനാട്ട്, പി.കെ നിഖിത, എസ്. സായന്തന എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ചിത്രരചന, പരിസ്ഥിതി കവ്യാലാപനം, പ്രശ്നോത്തരി എന്നിവ നടന്നു.
