പൂക്കാട് കലാലയത്തിൽ പ്രവേശനോത്സവം
ചേമഞ്ചേരി: പൂക്കാട് കലാലയത്തിൽ കലാ വിദ്യാഭ്യാസത്തിന് പ്രവേശനം നേടിയവർക്ക് വരവേല്പ് നൽകി പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ കെ.ടി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് കെ.ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. കലാലയം പി.ടി.എ. പ്രസിഡണ്ട് റിനു രമേശ്, യു.കെ. രാഘവൻ എന്നിവർ സംസാരിച്ചു.
.

.
സുനിൽ തിരുവങ്ങൂർ ക്ലാസുകൾ സംബന്ധിച്ച് വിശദീകരണം നൽകി. ജനറൽ സെക്രട്ടറി ശിവദാസ് കാരോളി സ്വാഗതം പറഞ്ഞു. പ്രവേശനോത്സവത്തോടനുബന്ധിച്ച് നൃത്ത സംഗീത പരിപാടികളും അരങ്ങേറി.



