ജമ്മു കശ്മീരിലെ കുപ് വാരയിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം
.
ജമ്മു കശ്മീരിലെ കുപ് വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം. കുപ് വാര കേരൻ സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ നുഴഞ്ഞുകയറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കൂടുതൽ ഭീകരർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.




