KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് വൈദ്യുതി ചാർജ് കുറയും; ഫെബ്രുവരി മുതൽ വൈദ്യുതി ചാർജ് യൂണിറ്റിന് 9 പൈസ കുറയും

സംസ്ഥാനത്ത് വൈദ്യുതി ചാർജ് കുറയും. ഫെബ്രുവരി മുതൽ വൈദ്യുതി ചാർജ് യൂണിറ്റിന് 9 പൈസയാണ് കുറയുന്നത്. ഇന്ധന സർ ചാർജ് 19 ൽ നിന്നും 10 പൈസയായി കുറഞ്ഞതിനാലാണിത്. സ്വമേധയാ പിരിക്കുന്ന 10 പൈസ/ യൂണിറ്റിന് പുറമെ വരുന്ന ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയുന്നുണ്ട്‌. ഇങ്ങനെ പിരിക്കുന്ന ഇന്ധന സർചാർജ് ആണ് 9 പൈസ നിരക്കിൽ കമ്മീഷന്റെ അംഗീകാരത്തോടെ തുടർന്നു പോയിരുന്നത്. നിലവിൽ ഏപ്രില്‍ 2024 മുതൽ സെപ്റ്റംബര്‍ 2024 മാസങ്ങളിൽ സ്വമേധയ പിരിക്കുന്ന 10 പൈസ നിരക്കിൽ വന്ന ഇന്ധന സർചാർജിന് പുറമെയുള്ള അധിക സർചാർജാണ് ജനുവരി 31 വരെ 9 പൈസ നിരക്കിൽ തുടർന്നു പോയിരുന്നത്.

അതായത് ജനുവരി 31 വരെ സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സർചാർജും 9 പൈസ നിരക്കിൽ കമ്മീഷൻ അംഗീകരിക്കുന്ന ഇന്ധന സർചാർജും കൂട്ടി 19 പൈസ ഇന്ധന സർചാർജജ് നിലവിൽ ഉണ്ടായിരുന്നു. എന്നാൽ, ഫെബ്രുവരി മുതല്‍ കെഎസ്ഇബി സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സർചാർജ് മാത്രമേ നിലവിലുള്ളു. ഒക്റ്റോബര്‍ 2024 മുതൽ ഡിസംബര്‍ 2024 വരെയുള്ള മാസങ്ങളുടെ ഇന്ധന സർചാർജജ് കുറഞ്ഞതാണ് ഇതിനു കാരണം. ആയതിനാൽ ഫെബ്രുവരി 2025 ൽ 19 പൈസയിൽ നിന്നും 10 പൈസയായി ഇന്ധന സർചാർജ് കുറയുകയും ചെയുന്നു. ആയതിനാല്‍, ഫെബ്രുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയും.

Share news