KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ഓഫീസിൽ ഇലക്ഷൻ ഒരുക്കങ്ങൾ തുടങ്ങി

കൊയിലാണ്ടി താലൂക്ക് ഓഫീസിൽ ഇലക്ഷൻ ഒരുക്കങ്ങൾ ആരംഭിച്ചു. 545 ബൂത്തിലേക്കുള്ള ഇലക്ഷൻ സാമഗ്രികൾ സജ്ജമായി. 55 ഇനങ്ങളുള്ള കിറ്റാണ് തയ്യാറാക്കിയത്. താലൂക്ക് ഓഫീസിൽ ഇന്ന് ഉച്ചയോടുകൂടിയാണ് കിറ്റ് പൂർത്തിയായത്. കൊയിലാണ്ടി തഹസിൽദാർ കെ പി അലി. ഭൂരേഖ തഹസിൽദാർ ഷിബു. ഡെപ്യൂട്ടി തഹസിൽദാർ മാരായ ബിന്ദു വി. രാമചന്ദ്രൻ ഇ കെ. രവീന്ദ്രൻ യുകെ. ശാന്തകുമാരി. മറ്റു ജീവനക്കാരായ രാമചന്ദ്രൻ പി ജി  സുരേഷ് കുമാർ. അനുപമ. ബൈജു. ഖദീജ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.

കൊയിലാണ്ടി താലൂക്കിലെ കൊയിലാണ്ടി പയ്യോളി ബാലുശ്ശേരി എന്നീ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് ബാലറ്റ് സജ്ജീകരണവും പൂർത്തിയായി. കൊയിലാണ്ടി മണ്ഡലത്തിലെ ബാലറ്റ് പെട്ടികൾ പയ്യോളി ഹൈസ്കൂളിലും ബാലുശ്ശേരിയുടെ കോക്കല്ലൂർ ഹൈസ്കൂളിലും പേരാമ്പ്രയിലെത് സികെജി കോളേജ് പേരാമ്പ്രയിലാണ് സൂക്ഷിച്ചിരിക്കുന്നത്. 

Share news