വയോജന സംഗമം നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ വയോജന സംഗമം “കാരണവർക്കൂട്ടം” സംഘടിപ്പിച്ചു. അണേല കണ്ടൽ മ്യൂസിയത്തിൽ വെച്ച് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. ഇന്ദിര, ഇ.കെ. അജിത്ത്, സി. പ്രജില, കൗൺസിലർമാരായ പി.വി. ബിന്ദു, എ. അസീസ്, പി. രത്നവല്ലി, പ്രാദേശിക സംഘാടക സമിതി കൺവീനർ സുരേന്ദ്രൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ കെ. ഷെബില, എം. മോനിഷ എന്നിവർ സംസാരിച്ചു. നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നായി 200 ഓളം വയോജനങ്ങൾ പരിപാടിയിൽ പങ്കെടുത്ത് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
