KOYILANDY DIARY

The Perfect News Portal

ഭിന്നത സൃഷ്ടിക്കാനാണ് കേന്ദ്രസർക്കാർ ഏക സിവിൽ കോഡ് നടപ്പാക്കുന്നതെന്ന് എളമരം കരീം

കോഴിക്കോട്: ജാതിയുടെയും മതത്തിന്റെയും പേരിൽ  ഭിന്നത സൃഷ്ടിക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്നും ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് പ്രധാനമന്ത്രി പറയുന്നത് ഇതിന്റെ ഭാഗമാണെന്നും സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി പറഞ്ഞു. വ്യക്തി നിയമങ്ങളിൽ ഭരണകൂടം ഇടപെട്ടാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് അറിഞ്ഞാണ് ഈ നീക്കം.
മണിപ്പുർ കേരളത്തിനും പാഠമാകണം. ജനങ്ങളിൽ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ആർഎസ്എസ് അജൻഡയാണ് മണിപ്പുരിലെ കലാപത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മണിപ്പുർ വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ എൽഡിഎഫ് സിറ്റി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു എളമരം കരീം.
Advertisements
സിപിഐ ജില്ലാ സെക്രട്ടറി കെ. കെ. ബാലൻ അധ്യക്ഷനായി. എൽഡിഎഫ് മണ്ഡലം  കൺവീനർ ടി പി ദാസൻ, പി ഗവാസ്, സൂര്യ നാരായണൻ, വി. കുഞ്ഞാലി, കെ .കെ. അബ്ദുള്ള,​ ഗോപാലൻ, കെ. എം. പോൾസൺ, സി. എച്ച്. ഹനീഫ എന്നിവർ സംസാരിച്ചു.