KOYILANDY DIARY

The Perfect News Portal

എലകെൻ ഗ്രന്ഥാലയം വായനാ വാരാചരണവും ഉന്നത വിജയികളെ അനുമോദിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു

തിരുവോട് എലകെൻ ഗ്രന്ഥാലയം വായനാ വാരാചരണവും ഉന്നത വിജയികളെ അനുമോദിക്കുന്ന പരിപാടിയും സംഘടിപ്പിച്ചു. മുൻ കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. ശങ്കരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ പെരേച്ചി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
എൽ.എസ്.എസ്.സ്., യു, എസ്.എസ്., എസ്.എസ്.എൽ.സി, പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾളെ ചടങ്ങിൽ ആദരിച്ചു. സുനിത എൻ.പി., മീനാക്ഷി എന്നിവർ സംസാരിച്ചു. ആർ. സുജിത് സ്വാഗതവും അമ്പിളി പി. നന്ദി പറഞ്ഞു.