KOYILANDY DIARY.COM

The Perfect News Portal

മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസകായിക പ്രോത്സാഹന അവാര്‍ഡ്

കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസകായിക പ്രോത്സാഹന അവാര്‍ഡിന് അപേക്ഷിക്കാം. 2024-2025 അധ്യയന വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് ടു/വി എച്ച് എസ് സി പരീക്ഷകളിലും സര്‍ക്കാര്‍ റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളുകളില്‍ നിന്നും ഉന്നത വിജയം നേടിയവര്‍, കായിക മത്സരങ്ങളില്‍ ദേശീയ-സംസ്ഥാന തലങ്ങളില്‍ വിജയിച്ചവര്‍ എന്നിവര്‍ക്കാണ് അര്‍ഹത.

എസ് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി പരീക്ഷകളില്‍ എട്ട് മുതല്‍ 10 എപ്ലസ് വരെ നേടിയവര്‍ക്കും പ്ലസ് ടു/വി എച്ച് എസ് സി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് വാങ്ങിയവര്‍ക്കും അപേക്ഷിക്കാം. വ്യക്തിഗതവും ഗ്രൂപ്പ് അടിസ്ഥാനത്തിലും കായിക മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്കാണ് കായിക അവാര്‍ഡിന് അപേക്ഷിക്കാനാവുക.

 

സര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, രക്ഷകര്‍ത്താവിന്റെ ക്ഷേമനിധി ബോര്‍ഡ് പാസ് ബുക്കിന്റെ ഫോട്ടോ പതിച്ച പേജ്, കുടുംബ വിവര പേജ്, വിഹിതമടവ് രേഖപ്പെടുത്തിയ പേജ്, വിദ്യാര്‍ത്ഥിയുടെ ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ (2 എണ്ണം) സഹിതമുള്ള രണ്ട് സെറ്റ് അപേക്ഷകള്‍ മെയ് 20നകം മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.

Advertisements
Share news