KOYILANDY DIARY.COM

The Perfect News Portal

മ്യാൻമറില്‍ വീണ്ടും ഭൂചലനം

മ്യാൻമറില്‍ വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മധ്യ മ്യാൻമറിലെ ചെറിയ നഗരമായ മൈക്‌തിലയ്ക്ക് സമീപം ഞായറാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. ഭൂചലത്തില്‍ ആളപായമോ, നാശനഷ്ടങ്ങളോ ഉണ്ടായതായി വിവരമില്ല.

ഭൂചലനം ഉണ്ടായതോടെ ആളുകൾ കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്കിറങ്ങി ഓടിയെന്നും ചിലയിടത്ത് വീടുകളുടെ മേൽക്കൂരകൾക്ക് കേടുപാടുകൾ സംഭവിച്ചതായും രണ്ട് വണ്ട്വിൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം ആര്‍ക്കും പരുക്കുകള്‍ ഒന്നും തന്നെയില്ല. മാർച്ച് 28ന് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് മ്യാൻമറില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് ഈ ഭൂചലനം. ഈ ഭൂചലനത്തില്‍ 3,649 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. 5,018 പേർക്ക് പരുക്ക് പറ്റിയിരുന്നു.

 

Share news