KOYILANDY DIARY.COM

The Perfect News Portal

മൺചട്ടികളും, പച്ചക്കറി തൈകളും, വളവും വിതരണം ചെയ്തു.

കൊയിലാണ്ടി: മൺചട്ടികളും, പച്ചക്കറി തൈകളും, വളവും വിതരണം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തും, മഹിളാ കിസാൻ സ്വ ശാക്തീകരൺ പരിയോജന (MKSP)യും, കിലയും സംയുക്തമായി നടപ്പിലാക്കുന്ന സ്കൂളുകളിലെ പച്ചക്കറി കൃഷിയ്ക്ക് ആവശ്യമായ മൺചട്ടികളും, പച്ചക്കറി തൈകളും, വളവും വിതരണം ചെയ്തു. ചേലിയ കെ.കെ. കിടാവ് മെമ്മോറിയൽ യു.പി.സ്കൂളിൽ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. 

കെ. പന്തലായനിബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അഭിനീഷ് അധ്യക്ഷത വഹിച്ചു. ടി.കെ. പ്രനീത (PTA പ്രസിഡഡ്),  രജനി ടി. (H M കെ.കെ. കിടാവ് യു.പി.സ്കൂൾ) എന്നിവർ സംസാരിച്ചു.  പന്തലായനിബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ടി.എം കോയ സ്വാഗതവും ദീപ വി. കെ (M K S P കോഡിനേറ്റർ നന്ദിയും പറഞ്ഞു.

Share news