DYFI മഴക്കാലപൂർവ്വ ശുചീകരണം ആരംഭിച്ചു

കൊയിലാണ്ടി: DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മിററിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന് ഔപചാരിക തുടക്കമായി. സംസ്ഥാന വ്യാപകമായി നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് മേഖലയിൽ നടന്ന പരിപാടി DYFI സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ. ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് യു. കെ. പ്രജിത്ത് അദ്ധ്യക്ഷതവഹിച്ചു. സന്ദീപ് പളളിക്കര സംസാരിച്ചു. മേഖലാ സെക്രട്ടറി സി. എം. രതീഷ് സ്വാഗതവും ജുബീഷ് എൻ. കെ. നന്ദിയും പറഞ്ഞു. വരും ദിവസങ്ങളിൽ യൂണിറ്റ് കേന്ദ്രീകരിച്ച് ശുചീകരണം നടക്കുമെന്ന് നേതാക്കൾ പറഞ്ഞു.

