മേപ്പയൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ ലീഗ് അക്രമികൾ വെട്ടിപ്പരിക്കേൽപ്പിച്ചു
മേപ്പയ്യൂർ: ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ യൂത്ത് ലീഗ് അക്രമിസംഘം വെട്ടി പരിക്കേൽപ്പിച്ചു. മേപ്പയ്യൂർ എടത്തിൽ മുക്കിൽ നെല്ലിക്കാ താഴക്കുനി സുനിൽ കുമാറിനെയാണ് യൂത്ത് ലീഗ് ഗുണ്ടാസംഘം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഡിവൈഎഫ്ഐ. ആരോപിച്ചു. സുനിലിൻ്റെ പരിക്ക ഗുരുതരമെന്ന് ആശുപത്രി അധികൃതർ. എടത്തിൽ മുക്ക് ടൗണിൽ നിൽക്കുകയായിരുന്ന സുനിലിനെ ഇന്നോവ കാറിലെത്തിയ അൻസാർ, അജിനാസ് എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

പ്രാണരക്ഷാർത്ഥം പീടികയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച സുനിലിനെ പീടികയിൽ നിന്നും വലിച്ചിറക്കി വെട്ടുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ സുനിലിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്കൊണ്ടുപോയി. സംഭവത്തിൽ മേപ്പയൂർ ടൗണിൽ DYFI നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ജിതിൻ സത്യൻ ലിജീഷ് സി.ടി. പ്രതീഷ് എന്നിവർ നേതൃത്വം നല്കി.


മേപ്പയൂരിൽ DYFI പ്രവർത്തനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ സി.പി.ഐ.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു. മേപ്പയൂരിന്റെ സമാധാനം തകർക്കാനുള്ള യൂത്ത് ലീഗുകാരുടെ ശ്രമത്തിന്നെതിരെ കരുതി ഇരിക്കണമെന്ന് ലോക്കൽ കമ്മറ്റി സെക്രട്ടറി പി. പി. രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

