KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശന ഫീസ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശന ഫീസ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. കേരളത്തിലെ ആതുര സേവന മേഖലയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതും ജില്ലയിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രവുമായ മെഡിക്കൽ കോളേജിൽ കോവിഡിന്റെ കാലത്താണ് സന്ദർശകർക്കുള്ള അനുമതി നിർത്തലാക്കിയത് അത് വരെ വൈകുന്നേരം 3 മണി മുതൽ 4 മണി വരെയുള്ള സമയങ്ങളിൽ രോഗികളെ സന്ദർശിക്കാൻ അനുവാദം ഉണ്ടായിരുന്നു.

നീണ്ട ഇടവേളയ്ക്കുശേഷം സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാൻ സന്ദർശകരിൽ നിന്നും 50 രൂപ ഈടാക്കി സന്ദർശനം അനുവദിക്കാൻ മെഡിക്കൽ കോളേജ് അധികാരികൾ എടുത്ത തീരുമാനം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ നേതൃത്വം നൽകുമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Share news