KOYILANDY DIARY.COM

The Perfect News Portal

അമ്പാടിയുടെ കൊലപാതകത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

കൊയിലാണ്ടി: കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അമ്പാടിയെ ആർ.എസ്എസ് അക്രമി സംഘം കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൊയിലാണ്ടിൽ പ്രതിഷേധ പൊതുയോഗം സഘടിപ്പിച്ചു. കൊയിലാണ്ടി പട്ടണത്തിൽ പ്രകടനം നടത്തിയശേഷം പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായമ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സതീഷ് ബാബു അദ്ധ്യക്ഷതവഹിച്ചു.

ആര്‍എസ്എസിന്റെ പരിശീലനം സിദ്ധിച്ച ക്രിമിനല്‍ വിഭാഗമാണ് ഈ ക്രൂര കൃത്യത്തിന് നേതൃത്വം കൊടുത്തത്. കേരളത്തില്‍ സമാധാനപരമായ ജീവിതം മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള പ്രവര്‍ത്തനം ആര്‍എസ്എസ് ക്രിമിനല്‍ സംഘം നടത്തിയിട്ടുള്ളതെന്ന് എൻ. ബിജീഷ് പറഞ്ഞു. വി.എം. അജീഷ്, റിബിൻ കൃഷ്ണ എന്നിവർ സംസാരിച്ചു. ട്രഷറർ പി.വി. അനുഷ സ്വാഗതം പറഞ്ഞു.

Share news