KOYILANDY DIARY.COM

The Perfect News Portal

DYFI യൂത്ത് സ്ട്രീറ്റ് – സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം

കൊയിലാണ്ടി:  “വർഗീയത വേണ്ട ജോലി മതി ” എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന് ഡിവൈഎഫ്ഐ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റ് ക്യാമ്പയിൻ്റെ പ്രചരണാർത്ഥം സെക്രട്ടറി എ. എ. റഹിം നയിക്കുന്ന സംസ്ഥാന ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം നൽകി. രണ്ട് മണിക്കൂർ വൈകിയെത്തിയ ജാഥയെ റെയിൽവെ മേൽപ്പാലം ജങ്ഷനിൽ വെച്ച് പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചു.

ജാഥ ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയുമായ എ.എ. റഹീമിനെ ബ്ലോക്ക് സെക്രട്ടറി ബി.പി. ബബീഷ് ഹാരാർപ്പണം നടത്തി. തുടർന്ന് മുത്തുക്കുടയുടെയും, പഞ്ചവാദ്യങ്ങളുടെയും, ആർപ്പുവിളികളുടെയും അകമ്പടിയോടെ ജാഥാംഗങ്ങളെ
പ്രവർത്തകർ അത്യാവേശം  പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്തെ പൊതുസമ്മേളന നഗരയിലേക്ക് ആനയച്ചു.

വേദിയിൽ ജാഥാ ലീഡറെയും മറ്റ് നേതാക്കളെയും മുൻ കേന്ദ്ര കമ്മിറ്റി അംഗം പി. വിശ്വൻ, കെ. ദാസൻ എം.എൽ.എ., ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്‌, നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, പി. ബാബുരാജ് തുടങ്ങിയ നേതാക്കൾ ഷാളണിയിച്ചു. തുടർന്ന് സ്വികരണത്തിന് നന്ദി പറഞ്ഞ് ജാഥാ ലീഡർ എം.എ. റഹിം സംസാരിച്ചു.

Advertisements

a-plus-new-2-e1564492918610

വ്യാഴാഴ്ച കാലത്ത് നാദാപുരത്താണ് ജാഥക്ക് ആദ്യം സ്വീകരണം നൽകിയത്. കുറ്റ്യാടി, പേരാമ്പ്ര, കൂട്ടാലിട എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് കൊയിലാണ്ടിയിൽ എത്തിച്ചേർന്നത്. തുടർന്ന് രാത്രി 10 മണിയോട്കൂടി വടകര കോട്ടപ്പറമ്പിൽ സമാപിച്ചു. വെള്ളിയാഴ്ച കാലത്ത് നരിക്കുനിയിൽ നിന്നാ ജാഥ ആരംഭിക്കും.

ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ് അദ്ധ്യക്തവഹിച്ച സ്വീകരണ പരിപാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ.ജി. ലിജീഷ്, ബ്ലോക്ക് ട്രഷറർ സി.എം. രതീഷ് തുടങ്ങിയവർ സംസാരിച്ചു. ജാഥയേടനുബന്ധിച്ച് വേദിയിൽ ഗായകസംഘത്തിന്റെ വിപ്‌ളവ ഗാനവും അരങ്ങേറി. വഴിയരികിൽ വിവിധ വർഗ്ഗബഹുജന സംഘടനകൾ ജാഥയെ അഭ്യവാദ്യം ചെയ്തു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *