DYFI നേതൃത്വത്തിൽ SSLC, +2 ഉന്നത വിജയികളെ അനുമോദിച്ചു

കൊയിലാണ്ടി: DYFI കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിററിയുടെ നേതൃത്വത്തിൽ SSLC, +2 ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊയിലാണ്ടി നായനാർ മന്ദിരത്തിൽ നടന്ന അനുമോദന ചടങ്ങ് DYFI സംസ്ഥാന കമ്മിറ്റി അംഗം അഡ്വ; എൽ. ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് വി. എം. അജീഷ് അദ്ധ്യക്ഷതവഹിച്ച പരിപാടിയിൽ, സെക്രട്ടറി പി. കെ. രാഗേഷ് സ്വാഗതം ആശംസിച്ചു. സി. കെ. മിഥുൻദാസ് നന്ദി പറഞ്ഞു.
