കൊയിലാണ്ടി ടൗണിൽ പൊടി ശല്യം രൂക്ഷം കച്ചവടക്കാർ ദുരിതത്തിൽ

കൊയിലാണ്ടി: മഴ മാറിയതോടെ കൊയിലാണ്ടി ടൗണിൽ പൊടി ശല്യവും രൂക്ഷമായി. ഇതോടെ വ്യാപാരികളും ദുരിതത്തിലായി. പൊട്ടിപ്പൊളിഞ്ഞ റോഡിൻ്റെ ശോചനീയാവസ്ഥയാണ് പൊടിശല്യം രൂക്ഷമാക്കിയത്. കുടിവള്ള പൈപ്പ്ലൈൻ വലിച്ചതോടെയാണ് ഇത്ര രൂക്ഷമായ നിലയിലേക്ക് ദേശീയപാതയോരം മാറിയിട്ടുള്ളത്. മൂക്ക്പൊത്താതെ പൊതുജനങ്ങൾക്ക് നടന്നു പോകാൻ പറ്റാത്ത അവസ്ഥയാണുള്ളത്.
.

.
ദിവസവും 12 മണിക്കൂർ ഷോപ്പുകളിൽ ഇരിക്കുന്ന വ്യാപാരികൾ അതിലേറെ പ്രയാസമാണ് അനുഭവിക്കുന്നു. ഇതോടെ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഇതിന് അടിയന്തരമായി ശാശ്വത പരിഹാരം കാണാൻ അധികൃതർ തയാറാവാണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ യോഗം ആവശ്യപെട്ടു. പ്രസിഡണ്ട് കെ കെ നിയാസ് ആധ്യക്ഷത വഹിച്ചു. കെ പി രാജേഷ്, കെ ദിനേശൻ, പ്രേമദാസൻ പി കെ, മനീഷ്, പി ചന്ദ്രൻ, ബാബു സുകന്യ, അസീസ് ഗ്ലോബൽ, പി പി ഉസ്മാൻ എന്നിവർ സംസാരിച്ചു.
