നടന്‍ വിജയിയുടെ മകന്‍ ജേസണ്‍ ചിത്രത്തിൽ നായകനായി ദുൽഖർ സൽമാൻ
നടൻ വിജയിയുടെ മകൻ ജേസൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനാകുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിട്ടില്ല. ദുല്‍ഖറിനെ കൂടാതെ വിജയ് സേതുപതിയും ധ്രുവ് വിക്രമും ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ സംവിധായകന്‍ ശങ്കറിന്റെ മകള്‍ അതിഥി ശങ്കറും പ്രധാന കഥാപാത്രമായി എത്താന്‍ സാധ്യതയുണ്ട്. ആര്‍.റഹ്‌മാന്റെ മകന്‍ എ.ആര്‍.അമിനാണ് സംഗീത സംവിധായകനാവുക എന്നും വാര്‍ത്തകളുണ്ട്. ജേസണ്‍ ടൊറന്റോ ഫിലിം സ്‌കൂളില്‍ നിന്ന് ഫിലിം പ്രൊഡക്ഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. വിജയിയുടെ ഹിറ്റ് ചിത്രമായ വേട്ടൈക്കാരനിലെ ഒരു പാട്ടില്‍ ജേസണ്‍ പ്രത്യക്ഷപ്പെട്ടിരുന്നു, അന്ന് ജേസണ്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.