കൊയിലാണ്ടി കൊയിലാണ്ടിയിൽ എക്സൈസുകാർക്കും, പോലീസുകാർക്കുനേരെയും ലഹരി മാഫിയാ അക്രമം
കൊയിലാണ്ടി: കൊയിലാണ്ടിയിൽ എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ലഹരി മാഫിയാ അക്രമം.. മൂന്നു പേർക്ക് പരുക്ക്, രാത്രി 8 മണിയോടുകൂടിയാണ് സംഭവം. കൊയിലാണ്ടി നഗരത്തിലെ വ്യാപാര കേന്ദ്രമായ ബാവ സ്ക്വയറിലെ ഒരു കടയിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്ന രഹസ്യ വിവരംലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് ആദ്യം മൂന്നംഗ സംഘം ആക്രമിച്ചത്.

എക്സൈസ് ഇൻസ്പെപെക്ടർ എ.പി ദീപേഷ്, പ്രിവൻ്റീവ് ഓഫീസർ സജീവൻ, എ.കെ. രതീശൻ തുടങ്ങിയവർക്കാണ് പരിക്കേറ്റത്, ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസിനുനേരെയും അക്രമികൾ തിരിഞ്ഞു. കൊയിലാണ്ടി സി.ഐ. ബിജു എസ്.ഐ. അനീഷ് വടക്കയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി. സുമേഷ്, മുർഷിദ്, യാസർ തുടങ്ങിയ അക്രമികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ താലൂക്കാശുപത്രിയിൽ വൈദ്യ പരിശോധന നടത്തി.

