ബാലുശ്ശേരിയിലെ ലഹരി മാഫിയാ സംഘത്തെ നേരിടും: ഡിവൈഎഫ്ഐ

ബാലുശേരി: ബാലുശേരിയിലും പരിസരപ്രദേശങ്ങളിലുമുള്ള ലഹരിമാഫിയ അക്രമങ്ങൾ ശക്തമായി നേരിടുമെന്ന് ഡിവൈഎഫ്ഐ ബാലുശേരി മേഖലാ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം ബാലുശേരി റോയൽ ഹാർഡ് വേയർ കടയുടമയെ മർദിച്ച സംഭവമുണ്ടായി.

ബാലുശ്ശരിയുടെ പല ഭാഗത്തായി ലഹരിമാഫിയയുടെ സാന്നിദ്ധ്യം ഉണ്ടെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ പിരിപാടി സംഘടിപ്പിച്ചുവരികയാണ്. ബഹുജനങ്ങളെ അണിനിരത്തി ബാലുശേരിയിൽ ലഹരിവിരുദ്ധ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

