KOYILANDY DIARY

The Perfect News Portal

രാവിലെ കറിവേപ്പില വെള്ളം കുടിക്കൂ… ഗുണങ്ങൾ ഏറെ

രാവിലെ കറിവേപ്പില വെള്ളം കുടിക്കൂ… ഗുണങ്ങൾ ഏറെ. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് കറി വേപ്പില. ഇത് രോഗം വരാതെ സംരക്ഷിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വേപ്പില വെള്ളം സഹായിക്കുന്നു.

മോണിംഗ് സിക്ക്നസ് അകറ്റും

രാവിലെ വെറും വയറ്റില്‍ വേപ്പില വെള്ളം കുടിക്കുന്നത് മോണിംഗ് സിക്ക്നസ് അകറ്റാന്‍ സഹായിക്കുന്നു. ഈ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ഛര്‍ദ്ദി, ഓക്കാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കും. കറിവേപ്പില വെള്ളത്തില്‍ നാരങ്ങാനീര്, പഞ്ചസാര എന്നിവ കലര്‍ത്തി കുടിക്കാം.

Advertisements

സമ്മര്‍ദ്ദം കുറയുന്നു

കറി വേപ്പില ശരീര പേശികള്‍ക്കും മനസ്സിനും അയവ് വരുത്താനും സമ്മര്‍ദ്ദം ഒഴിവാക്കാനും സഹായിക്കുന്നു. രാവിലെ ഒരു ഗ്ലാസ് വേപ്പില വെള്ളം കുടിക്കുന്നത് ശരീര സമ്മര്‍ദ്ദം കുറയ്ക്കും.

 

ദഹനം മെച്ചപ്പെടുത്തുന്നു

എല്ലാ ദിവസവും രാവിലെ വെറുംവയറ്റില്‍ വേപ്പില വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. വേപ്പിലയില്‍ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ഭാരം കുറയുന്നു

രാവിലെ വെറും വയറ്റില്‍ വേപ്പില വെള്ളം കുടിച്ചാല്‍ ശരീരഭാരം പെട്ടെന്ന് കുറയും. വേപ്പിന്റെ നീര് വേര്‍തിരിച്ച് അതില്‍ വെള്ളം ചേര്‍ത്ത് വ്യായാമത്തിന് ശേഷം കുടിക്കുകയാണ് വേണ്ടത്.