കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് നാടകങ്ങൾ സുപ്രധാന പങ്ക് വഹിച്ചു; കെ.വി.മോഹൻ കുമാർ
കൊയിലാണ്ടി: കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് നാടകങ്ങൾ സുപ്രധാന പങ്കാണ് വഹിച്ചതെന്ന് കെ.വി. മോഹൻ കുമാർ പറഞ്ഞു. കായലാട്ട് രവീന്ദ്രൻ കെ.പി.എ.സിയുടെ 11-ാമത് അനുസ്മരണം – സ്മൃതി 2023 – ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.കെ. അജിത് അധ്യക്ഷത വഹിച്ചു.

ഗുരുപൂജ അവാർഡ് ജേതാവ് ശിവദാസ് ചേമഞ്ചേരി, നാടക പ്രവർത്തകരായ എം. നാരായണൻ, എം.കെ. വേലായുധൻ എന്നിവരെ ആദരിച്ചു. വി.കെ. രവി, വിത്സൻ സാമുവൽ, പി. വിശ്വൻ, അലി അരങ്ങാടത്ത് എന്നിവർ സംസാരിച്ചു. ചിലങ്ക അവതരിപ്പിച്ച നൃത്ത ശിൽപം, ദർപണ ഫൈൻ ആർട്ട്സ അവതരിപ്പിച്ച ചെപ്പു കിലുക്കുന്ന ചങ്ങാതി എന്ന നാടക ഗാനങ്ങളും അവതരിപ്പിച്ചു. എസ്. സുനിൽ മോഹൻ സ്വാഗതവും രാഗം മുഹമ്മദലി നന്ദിയും പറഞ്ഞു.
