ഡോ. ബി ആർ അംബേദ്കർ ഭരണഘടനയുടെ ആത്മാവ്: ഷറഫുദ്ധീൻ വടകര

കൊയിലാണ്ടി: രാജ്യത്തെ മുഴുവൻ ജന വിഭാഗങ്ങളെയും ഉൾപെടുത്തികൊണ്ടുള്ള ഭരണഘടനയ്ക്ക് രൂപം നൽകിയ അംബേദ്കറാണ് ഭരണഘടനയുടെ ആത്മമാവെന്ന്
എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷറഫുദ്ദീൻ വടകര. ഏതെങ്കിലും ഒരു വിഭാഗത്തെ അരികവൽകരിച്ചു കൊണ്ടുള്ള ജനാധിപത്യം യഥാർത്ഥ ജനാധിപത്യമെല്ലന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണ ഘടനയാണ് ഇന്ത്യയുടെ ആത്മാവ് എന്ന തലകെട്ടിൽ നടന്ന അംബേദ്കർ സ്ക്വയർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ എസ് ഡി പി ഐ ജില്ല പ്രവർത്തക സമിതി അംഗം സഫീർ പാലോളി, എസ് ഡി ടി യു ജില്ല ജനറൽ സെക്രട്ടറി സിദ്ധീഖ് കരുവൻ പൊയിൽ, വെൽഫയർ പാർട്ടി കൊയിലാണ്ടി മുനിസിപ്പൽ പ്രസിഡണ്ട് മുജീബ് അലി എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് സക്കരിയ എം കെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിറോസ് എസ് കെ സ്വാഗതവും മണ്ഡലം ട്രഷറർ കബീർ കെ. വി നന്ദിയും പറഞ്ഞു.
