KOYILANDY DIARY.COM

The Perfect News Portal

ദേശീയപാത വികസനം ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന്  നടിക്കരുത് പി.കെ കെ ബാവ

കാപ്പാട് : അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് എക്കാലവും ദുരിതം മാത്രമേ സമ്മാനിച്ചിട്ടുള്ളതെന്ന് മുൻ മന്ത്രി പി.കെ കെ ബാവ പറഞ്ഞു. പ്രദേശവാസികളെ വട്ടം കറക്കുന്ന ജില്ലാ ഭരണകൂടവും നാഷണൽ ഹൈവേ അധികാരികളും കണ്ണു തുറക്കൂ. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി മൊയ്തീൻ കോയ തിരുവങ്ങൂർ ദേശീപാത പരിസരത്ത് നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് മെമ്പർ വത്സല  പുല്ല്യത്ത് അധ്യക്ഷത വഹിച്ചു.
.
.
മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, സെക്രട്ടറി റഷീദ് വെങ്ങളം, കെ.പി.സി.സി മെമ്പർ രാമചന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡണ്ട് മുരളി തോറോത്ത്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, പൂക്കാട് കലാലയം പ്രസിഡണ്ട് യു.കെ രാഘവൻ മാസ്റ്റർ, തിരുവങ്ങൂർ എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ്‌ കെ.കെ ഫാറൂഖ്, ഓട്ടോ കോർഡിനേഷൻ ഭാരവാഹി മധു കണ്ണഞ്ചേരി, കെ റെയിൽ വിരുദ്ധ സമിതി ഭാരവാഹി നസീർ ന്യൂജെല്ല, സമദ് പൂക്കാട്, ശശിധരൻ കുനിയിൽ, അനസ് കാപ്പാട്, ആലിക്കോയ നടമ്മൽ, ആലിക്കോയ പൂക്കാട്,
.
.
പഞ്ചായത്ത്‌ മെമ്പർമാരായ വി.കെ ഹാരിസ്, ഷരീഫ് മാസ്റ്റർ, അബ്ദുല്ലക്കോയ വലിയാണ്ടി, എം. കെ മുഹമ്മദ് കോയ, റസീന ഷാഫി, പ്രൊഫ: അബൂബക്കർ കാപ്പാട്, എ.പി.പി തങ്ങൾ, തിരുവങ്ങൂർ ജുമാ മസ്ജിദ് ഖത്തീബ് എസ് കെ അബൂബക്കർ ബാഖവി, അഷറഫ് പി.പി, എം.കെ മുസ്തഫ, ഉണ്ണികൃഷ്ണൻ പൂക്കാട്,  വി.വി ഷമീർ, സാദിക്ക് അവീർ, സാജിദ് കാട്ടില പീടിക എന്നിവർ സംസാരിച്ചു.
Share news