തിക്കോടി വൻമുഖം പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിൽ ചുറ്റുമതിൽ സമർപ്പണവും ദീപാവലി ആഘോഷവും നടന്നു
തിക്കോടി: തിക്കോടി വൻമുഖം പൂവൻകണ്ടി ഭഗവതി ക്ഷേത്രത്തിൽ ചുറ്റുമതിൽ സമർപ്പണവും ദീപാവലി ആഘോഷവും നടന്നു. ക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ചുറ്റുമതിൽ സമർപ്പണം കീഴൂർ ശിവക്ഷേത്രം അഞ്ഞൂറ്റി മംഗലം ഇല്ലത്ത് ഹരീന്ദ്രനാഥൻ നമ്പൂതിരി നിർവഹിച്ചു.

ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് ടി പി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആവിക്കൽ വിജയൻ, സമിതി സെക്രട്ടറി എ കെ ബാബു, തയ്യിൽ ചന്ദ്രൻ, സുഭാഷ് കോമത്ത്, ഷാജി കളപ്പുരയിൽ, എം വി കെ ശ്രീധരൻ, കെ ബിജു എന്നിവർ സംസാരിച്ചു. ഹരേ കൃഷ്ണ സത്സംഗ് പയ്യോളിയുടെ ഭജൻസ, ദീപാവലി ദീപസമർപ്പണം എന്നിവയും നടന്നു.
