KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ N.S.S യൂണിറ്റിന് ജില്ലാതല പുരസ്ക്കാരം

കൊയിലാണ്ടി: ജില്ലയിലെ ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം നല്കുന്ന. മികച്ച NSS യൂണിറ്റിനുള്ള പുരസ്ക്കാരം കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ നേടി. ഹയർസെക്കണ്ടറി  റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ R രാജേഷ് കുമാറിൽ നിന്നും കൊയിലാണ്ടി ക്ലസ്റ്റർ കൺവീനർ K.P അനിൽകുമാർ, പ്രോഗ്രാം ഓഫീസർ നിഷിത N. K, കല U, വിജി. T, വിഷ്ണു ദിലീപ്, അൽവിൻ ലൂയിസ്, ആദിഷ് K.P, ശ്രേയ E, ഭവ്യശ്രീ. ട, നേഹ AM എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

പച്ചക്കറി കൃഷി, ചെണ്ടുമല്ലി കൃഷി, മത്സ്യ കൃഷി, പാലിയേറ്റീവ്  പ്രവർത്തനങ്ങൾ, വീട് നിർമ്മാണത്തിന് ധനസഹായം, ഉപജീവനം പദ്ധതികൾ തുടങ്ങിയ മികച്ച സേവനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ്  പുരസ്കാരം ലഭിച്ചത്. 

Share news