ബേപ്പൂര്‍ കപ്പലപകടത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍
ബേപ്പൂര്‍ കപ്പലപകടത്തെ തുടര്‍ന്ന് എലത്തൂര്‍, ബേപ്പൂര്‍, വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകളിലേക്കും കോഴിക്കോട് സിറ്റി, റൂറല്‍ പൊലീസ് സ്റ്റേഷനുകളിലേക്കും പോര്‍ട്ട് ഓഫീസര്‍ ഫിഷറീസ്, കോഴിക്കോട്, കൊയിലാണ്ടി, വടകര ടിഇഒസികളിലേക്കും അറിയിപ്പ് കൊടുത്തതായി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ആരോഗ്യവകുപ്പിലേക്ക് വൈദ്യസഹായത്തിനായി അറിയിപ്പ് കൊടുത്തിട്ടുണ്ട്.

കോസ്റ്റ്ഗാര്‍ഡില്‍ നിന്നും ഒരു കപ്പല്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടിട്ടുണ്ട്. വാന്‍ഹായി 503 എന്ന ചരക്ക് കപ്പലിലാണ് തീപിടിച്ചത്. കൊളംബോ തീരത്ത് നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന കപ്പലില്‍ 22 തൊഴിലാളികള്‍ ഉണ്ടായിരുന്നു.
കേരള തീരത്ത് തീപിടിച്ച കപ്പലില്‍ അപകടകരമായ വസ്തുക്കള്‍ എന്ന് റിപ്പോര്‍ട്ട്. കണ്ടയ്‌നറുകളില്‍ രാസ വസ്തുക്കള്‍ ആണെന്നും വായു സ്പര്‍ശിച്ചാല്‍ തീപിടിക്കുന്നവയാണ് അവയൊന്നും വിവരം.

ഇതുവരെ അന്‍പതോളം കണ്ടൈയ്നറുകള്‍ കടലില്‍ പതിച്ചതായാണ് വിവരം.
22 ജീവനക്കാര്‍ കപ്പലില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കു പൊള്ളലേറ്റതായാണ് വിവരം. ഇതില്‍ 18 പേര്‍ കടലില്‍ ചാടി. ഇവര്‍ രക്ഷാ ബോട്ടുകളില്‍ ഉണ്ടെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു. കപ്പല്‍ നിലവില്‍ മുങ്ങിയിട്ടില്ല.




