KOYILANDY DIARY.COM

The Perfect News Portal

അരി വിതരണം തുടങ്ങി; സപ്ലൈകോ ഓണം ഫെയർ ഉദ്‌ഘാടനം18ന്‌

തിരുവനന്തപുരം: ഓണം പ്രമാണിച്ച്‌ റേഷൻ കടകൾ വഴി വെള്ള കാർഡ് ഉടമകൾക്കും നീല കാ‍ർഡ് ഉടമകൾക്കും അഞ്ചു കിലോ അരി വീതം വിതരണം ചെയ്‌തു തുടങ്ങി. നിലവിലുള്ളതിനു പുറമെയാണ് ഇത്‌. സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം 18ന്‌ കിഴക്കേകോട്ട നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 19ന്‌  ജില്ലാതല ഉദ്ഘാടനവും 23ന്‌ മണ്ഡലാടിസ്ഥാനത്തിലുള്ള ഉദ്ഘാടനങ്ങളും നടക്കും.  

മിൽമ, കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ജില്ലാ ഫെയറിൽ ഉണ്ടാകും. പ്രാദേശിക കർഷകരിൽനിന്ന്‌ സംഭരിക്കുന്ന പച്ചക്കറികളുടെ വിപണനവും ജില്ലാ ഓണം ഫെയറിന്റെ പ്രത്യേകതയാണ്‌. സബ്‌സിഡി സാധനങ്ങൾക്കു പുറമെ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് നൽകുന്ന കോംബോ ഓഫറുകൾ ഉപഭോക്താക്കൾക്ക്‌ സഹായമാകും.
 

 

Share news