സംസ്ഥാന സ്കൂൾ ബോക്സിങ്ങ് ചാമ്പ്യൻ ഷിപ്പിൽ 57 കി.ഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ദിൽഷ ഷൈജു

കൊയിലാണ്ടി: എറണാകുളത്ത് വെച്ച് നടന്ന കേരള സംസ്ഥാന സ്കൂൾ ബോക്സിങ്ങ് ചാമ്പ്യൻ ഷിപ്പിൽ 57 കി.ഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ദിൽഷ ഷൈജു. മൂടാടി ഹിൽബസാറിൽ കാർത്തി ഭവനിൽ ഷൈജുവിന്റെയും മിനിയുടെയും മകളാണ്. കൊയിലാണ്ടി മാപ്പിള സ്കൂൾ +2 വിദ്യാർത്ഥിനിയായ ദിൽഷ ഷൈജു കൊയിലാണ്ടി ഫിറ്റ്നസ് തായി ക്ലബ്ബിലെ തൗഫീക്കിൻ്റെയും ഹരികൃഷ്ണൻ്റെയും കീഴിൽ ബോക്സിങ്ങ് അഭ്യസിച്ചു വരുന്നു.

ദിൽഷയ്ക്ക് ഡൽഹിയിൽ വെച്ച് നടക്കാൻ പോകുന്ന ദേശീയ സ്കൂൾ ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിൽ സെലക്ഷൻ ലഭിച്ചിരിക്കുകയാണ്. അതിനായുള്ള തയ്യാറെടുപ്പിലാണ് സഹോദരി ദിയ ഷൈജു പവർ ലിഫ്റ്റിങ് താരമാണ്.

