KOYILANDY DIARY.COM

The Perfect News Portal

പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയത്‌ 5000 കോടിയുടെ വികസന പദ്ധതികൾ

തിരുവനന്തപുരം: കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ 5000 കോടി രൂപയ്‌ക്ക്‌ മുകളിലുള്ള വികസന പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കുവേണ്ടി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും തുടർച്ചയായ വിദ്യാകിരണം പദ്ധതിയും പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം സൃഷ്ടിച്ചതായും ധനാഭ്യർത്ഥന ചർച്ചയ്‌ക്ക്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.

കിഫ്ബി വഴി 2,565 കോടി രൂപയുടെ 973 സ്കൂൾ കെട്ടിടങ്ങൾക്ക് ഭരണാനുമതി നൽകി. 518 കെട്ടിടങ്ങൾ പൂർത്തിയാക്കി. അമ്പതിനായിരത്തിലധികം ക്ലാസ്സ്‌മുറികൾ ഹൈടെക്കാക്കി. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നിർമിതബുദ്ധിയിൽ പരിശീലനം നൽകുന്ന ആദ്യ സംസ്ഥാനമായി. 2014ന്‌ ശേഷം ആദ്യമായി പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കി.

 

വിദ്യാർത്ഥികൾക്കായി ഹെൽത്ത്‌ കാർഡ്‌ പദ്ധതി ഉടൻ നടപ്പാക്കും. 2017 മുതൽ 2024 വരെ 43,637 നിയമനങ്ങൾ സർക്കാർ, എയിഡഡ് മേഖലയിൽ നടന്നു. രാജ്യത്ത് ആദ്യമായി തൊഴിൽനയം ആവിഷ്‌കരിച്ച് നടപ്പാക്കിയ സംസ്ഥാനം കേരളമാണ്‌. വനിതാ തൊഴിൽ പങ്കാളിത്തം 36.4 ശതമാനമായി ഉയർന്നു. തൊഴിലില്ലായ്മ നിരക്ക് 7.2 ആയി കുറഞ്ഞു. സംസ്ഥാനത്ത്‌ വിവിധ മേഖലകളിലെ ദിവസ വേതനം ദേശീയ ശരാശരിയേക്കാൾ ഇരട്ടിയിലധികമാണ്. 85 തൊഴിൽ മേഖലകളിൽ മിനിമം വേതനം നിശ്ചയിച്ചു– മന്ത്രി പറഞ്ഞു.

Advertisements

 

Share news