ജനാധിപത്യ മഹിളാ അസോസിയേഷൻ മൂടാടി മേഖലാ സമ്മേളനം

മൂടാടി: തൊഴിലുറപ്പ് പദ്ധതി നിലനിർത്തുക. തൊഴിലുറപ്പ് പദ്ധതിയിൽ ഇടക്കിടെ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങൾ അടിച്ചേൽപ്പിച്ച് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം അവസാനിപ്പിക്കണമെന്ന് ഹിൽബസാറിൽ വെച്ച് നടന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ മൂടാടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ. പുഷ്പജ സമ്മേളനം ഉത്ഘാടനം ചെയ്തു. ബീന ടീച്ചർ, ഷിജ പട്ടേരി, സറിന എന്നിവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു.

ഏരിയ സെക്രട്ടറി എം.പി. അഖില, ജില്ലാ കമ്മറ്റിയംഗം പി.കെ. ഷീജ. എ സി. അംഗങ്ങളായ കെ. സിന്ധു, ഷൈമ മണന്തല, ഉഷ വളപ്പിൽ, പുഷ്പ ഗ്രീൻ വ്യൂ, മജ്ഞു ഷ എന്നിവർ സംസാരിച്ചു. വി.കെ. കമല പതാക ഉയർത്തി സെക്രട്ടറി – അനിത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ കമ്മിറ്റി വിഭജിച്ച് മൂടാടി, മുചുകുന്ന് വില്ലേജ് കമ്മിറ്റികളാക്കി മാറ്റി.


ഭാരവാഹികളായി മൂടാടി വില്ലേജ് ഷീജ പട്ടേരി (പ്രസിഡൻ്റ്), ഷൈനി (സെക്രട്ടറി), വി.കെ. കമല (ട്രഷറർ). മുചുകുന്ന് വില്ലേജ് സറീന (പ്രസിഡൻ്റ്), അനിത കെ. (സെക്രട്ടറി), സുനിത എം.പി. (ട്രഷറർ), സ്വാഗത സംഘം കൺവീനർ എ.കെ.എം. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

